ഇന്ത്യ സന്ദർശനത്തിൽ പരസ്പരം പുകഴ്ത്തി മോദിയും ട്രംപും. സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
ഗാന്ധിജിയെ പരാമർശിക്കാതെ മോദിയെ പുകഴ്ത്തി. ഇന്ത്യൻ സന്ദർശനം ഒരുക്കിയക്കിയതിന് നന്ദിയെന്നാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിലെഴുതിയത്.
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആദ്യം എത്തിചേർന്നത് സബർമതി ആശ്രമത്തിലാണ്. ഗുജറാത്തിൽ ഗാന്ധിജിയുടെ ആശ്രമം സന്ദർശിച്ച ശേഷമാണ് ട്രംപ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലേക്ക് പോയത്.
ആശ്രമത്തിലെത്തിയ ഉടൻ ട്രംപ് മോദിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തിൽ മാലചാർത്തി. ആശ്രമത്തിലെ ചർക്കയിൽ ഭാര്യ മെലാനിയക്കൊപ്പം നൂൽ നൂൽക്കുകയും ചെയ്തു. എന്നാൽ മഹാത്മ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു ട്രംപിന്‍റെ മടക്കം. ഇന്ത്യൻ സന്ദർശനം ഒരുക്കിയക്കിയതിന് നന്ദിയെന്നാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ എഴുതിയത്.
സാധാരണ സബർമതി ആശ്രമം സന്ദർശിക്കുന്നവർ ഗാന്ധിജിയെ കുറിച്ചും ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചുമാണ് എഴുതാറുള്ളത്. എന്നാൽ ട്രംപിന്‍റെ പ്രവർത്തിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !