മലപ്പുറം വള്ളിക്കുന്ന് യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; മർദിച്ചത് മോഷ്ടാക്കളെന്ന് ആരോപിച്ച്

0

മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. മലപ്പുറം വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ആക്രമണം

ഞായറാഴ്ച രാത്രി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് എത്തിയ ഷറഫുദ്ദീൻ, നവാസ് എന്നീ യുവാക്കളെയാണ് നാട്ടുകാർ സംഘം ചേർന്ന് മർദിച്ചത്. ഇരുവരെയും കെട്ടിയിട്ട ശേഷം മണിക്കൂറുകൾ നേരം മർദിച്ചു

പരപ്പനങ്ങാടി പോലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരത്തടി, കമ്പിവടി തുടങ്ങിയവ കൊണ്ടാണ് മർദിച്ചത്. ഒന്നും പറയാൻ സമ്മതിക്കാതെ കൂട്ടമായി വന്ന് ആക്രമിക്കുകയും കെട്ടിയിടുകയും തല്ലുകയുമായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ദാഹിച്ച് വെള്ളം ചോദിച്ചിട്ടും ആരും നൽകിയില്ല. പോലീസിൽ ഏൽപ്പിക്കാൻ പറഞ്ഞിട്ടും ആരും തയ്യാറായില്ല. എങ്ങിനെയോ പോലീസ് എത്തി കെട്ടഴിച്ചു വിടുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതേസമയം അക്രമം നടത്തിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് തന്റെ മൊഴിയെടുത്തതെന്നും ഷറഫുദ്ദീൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !