സ്മാർട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം; മലപ്പുറത്തെ 54 അങ്കണവാടികളിൽ കൂടി നടപ്പാക്കും

0


മലപ്പുറം നഗരസഭയുടെ കീഴിലുള്ള 10 അങ്കണവാടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്മാർട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം. 15 ദിവസം പിന്നിട്ട പദ്ധതിയുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്നു. 15 ദിവസത്തെ പ്രവർത്തനത്തിൽ അങ്കണവാടികളിലെ ഹാജർ നിലവാരം ഉയർത്താനും കുട്ടികളിലെ ഭാരത്തിൽ 100 മുതൽ 400 ഗ്രാം വരെ വളർച്ച രേഖപ്പെടുത്താനും കഴിഞ്ഞു. അങ്കണവാടികളിൽ കൂടുതൽ കുട്ടികളെ എത്തിക്കുന്നതിന് പദ്ധതി സഹായകമാകുകയും ചെയ്തു. പദ്ധതിക്ക് രക്ഷിതാക്കൾക്കളുടെ മികച്ച പിന്തുണയുണ്ട്. പദ്ധതിയുടെ മികച്ച പ്രതികരണത്തെ തുടർന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ 54 അങ്കണവാടികളിലും പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും പോഷക സമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേകം പരിശീലനം നൽകും. പദ്ധതി നടപ്പാക്കിയതു മുതൽ ഒരേ ഭക്ഷണം നിത്യേന കഴിക്കുന്നതിലെ വിരസത കുട്ടികളിൽ മാറിയതായും നന്നായി ഭക്ഷണം കഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.


അങ്കണവാടികളിൽ തന്നെ കുട്ടികൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നതിനാൽ കുട്ടികളിലെ ജങ്ക് ഫുഡിന്റെ ഉപയോഗം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വിഷ രഹിത ജൈവ പച്ചക്കറികൾ കുടുംബശ്രീ വഴി ശേഖരിച്ചാണ് ഇപ്പോൾ വിഭവങ്ങൾ തയ്യാറാക്കുന്നത്. ഇതു കൂടാതെ മൈദ ഉപയോഗിക്കാത്ത വിവിധ ധാന്യങ്ങൾ ചേർത്ത് തയ്യാറാക്കിയ ബിസ്ക്കറ്റും കുടുംബശ്രീ നൽകുന്നുണ്ട്. സുരക്ഷിത ഭക്ഷണത്തോടൊപ്പം സമ്പൂർണ പോഷണവും ഉറപ്പുവരുത്താൻ ജില്ലാ ഐ.സി.ഡി.എസ് നടപ്പാക്കിയ നൂതന പദ്ധതി വിജയകരമായ് മുന്നോട്ട് പോവുമ്പോൾ അത് ജില്ലയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പ്രതീക്ഷയേകുകയാണ്.


ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !