ഭീം ആര്‍മിയുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല

0




ദില്ലി: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. സംവരണം മൗലിക അവകാശമല്ലെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുമുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.


വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐ-എംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികളും ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താലിന് വിവിധ പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.




ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്ന കാണിച്ച്‌ കെഎസ്‌ആര്‍ടിസി ഓപ്പറേഷന്‍ മാനേജര്‍ എല്ല ഡിപ്പോര്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിട്ടിണ്ട്. ഞായറാഴ്ചകളില്‍ സാധാരണ നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണം. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്ന് നോട്ടീസില്‍ പറയുന്നു. ക്രമസമാധന പ്രശ്നം ഉണ്ടെങ്കില്‍ പോലീസ് സഹായം തേടണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !