ഉത്സവം കാണാനെത്തിയ യുവതി ഫോണ്‍വിളിക്കിടെ കിണറ്റില്‍ വീണു; രക്ഷയായത് അതെ ഫോൺ

0



തിരുന്നാവായ : വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ എത്തിയ യുവതി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു. ഒടുവില്‍ യുവതി തന്നെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ എസ് ഐ സാഹസികമായി കിണറ്റില്‍ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു. പരശ്ശേരി നാസറിന്‍റെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് യുവതി വീണത്. അമ്ബതടിയോളം താഴ്ചയുള്ള കിണറാണ്. കിണറ്റിനുള്ളില്‍ ഉണ്ടായിരുന്ന മരങ്ങളുടെ വേരില്‍ തടഞ്ഞ് നിന്ന യുവതി തന്നെയാണ് ഫോണ്‍ ചെയ്ത് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്.
കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് യുവതിയെ കരയ്‌ക്കെത്തിച്ചത്. വൈരങ്കോട് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ബ്‌ളോക്കായതിനാല്‍ ആംബുലന്‍സില്‍ സംഘം എത്താന്‍ വൈകി. ഈ സമയത്ത് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് സംഭവ സ്ഥലത്തി.


ഫയര്‍ഫോഴ്‌സിന്റെ കയര്‍ ഉപയോഗിച്ച്‌ എസ്.ഐ സാഹസികമായി കിണറ്റിലേക്ക് ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു . വെള്ളമുള്ള കിണറായിരുന്നുവെങ്കിലും യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കിണറിന് സമീപത്ത് ഉണ്ടായിരുന്ന പുല്‍കാടുകള്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെട്ടിമാറ്റി. .കുണ്ടിലങ്ങാടി സ്വദേശിനിയായ യുവതിയെ പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !