ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബാഹുബലിയായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തരംഗം സൃഷ്ടിച്ച 'ബാഹുബലി' സിനിമയിലെ നായകന് ട്രംപിന്‍റെ മുഖം ചേര്‍ത്തുവെച്ച വിഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ബാഹുബലി ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയിലുണ്ട്. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്‍റെ പത്നി മെലാനിയയും വിഡിയോയിലുണ്ട്.
ട്രംപിന്‍റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം 'ബാഹുബലി'യിലെ താരങ്ങളാകുന്നു.
'ഇന്ത്യയിലെ സുഹൃത്തുക്കളോടൊപ്പം ചേരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്' എന്ന അടിക്കുറിപ്പോടെ ട്രംപ് പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഫെബ്രുവരി 24നാണ് രണ്ടുദിന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്.
Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG— Donald J. Trump (@realDonaldTrump) February 22, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !