ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റിലും മലബാർ എക്‌സ്പ്രസിലും വൻ കവർച്ച; ലക്ഷങ്ങളുടെ സ്വർണം കവർന്നു

0

ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റിലും മലബാർ എക്‌സ്പ്രസിലും വൻ കവർച്ച. രണ്ട് ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർച്ച ചെയ്തു. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വർണമാണ് കളവ് പോയത്.

മലബാർ എക്‌സ്പ്രസിൽ നിന്ന് 15 പവൻ സ്വർണമാണ് കവർന്നത്. പയ്യന്നൂർ സ്വദേശിയുടെ പക്കൽ നിന്നായിരുന്നു കവർച്ച. രണ്ട് ട്രെയിനുകളും മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് കവർച്ച നടന്നത്.

ഒരു ട്രെയിനിൽ വടകര, മാഹി ഭാഗത്ത് വെച്ചും മറ്റൊരു ട്രെയിനിൽ തിരൂർ ഭാഗത്ത് വെച്ചും കവർച്ച നടന്നതായാണ് സംശയിക്കുന്നത്. ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും അടക്കം 25 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. എ സി കമ്പാർട്ട്‌മെന്റിൽ വെച്ചാണ് മോഷണം നടന്നത്.

സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസൂത്രിതമായ മോഷണമാണ് നടന്നതെന്ന് പോലീസ് സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !