ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമായി; തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ

0

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പോളിംഗ് സമയം. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് ജനവിധിയെഴുതുക

സമീപ കാലത്തേ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആംആദ്മി പാർട്ടിയുടെ ഭരണത്തുടർച്ചയാണ് പറയുന്നത്. അതേസമയം അമിത് ഷാ നേരിട്ടിറങ്ങിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.

കനത്ത സുരക്ഷയാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. നാൽപതിനായിരത്തിലധികം പോലീസും 190 കമ്പനി സായുധ സേനയും 19,000 ഹോംഗാർഡുകളുമാണ് സുരക്ഷക്കായി ഉള്ളത്. 13,750 പോളിംഗ് സ്‌റ്റേഷനുകളിലായി 2689 ലും കനത്ത സുരക്ഷയാണ് നൽകിയിരിക്കുന്നത്.

ആകെയുള്ള 70 മണ്ഡലങ്ങളിൽ ആംആദ്മിയും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടൽ. ഷഹീൻബാഗ് സമരം നടക്കുന്ന അഞ്ച് ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !