കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ച നടപടിയിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൺമറഞ്ഞു പോയവർക്ക് സ്മാരകം പണിയുന്നതിൽ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു
ബജറ്റിൽ അഞ്ച് കോടി വകയിരുത്തിയതിനെ പരിഹസിച്ച് കോൺഗ്രസിന്റെ തന്നെ എംഎൽഎ വി ടി ബൽറാം അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ മരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകം നിർമിക്കുന്നത് സ്വാഭാവികമാണെന്നും അതിനെ ജോസ് കെ മാണിക്കെതിരായ നീക്കമായി കണക്കാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു
അതേസമയം സ്‌കൂൾ അധ്യാപക നിയമനം സർക്കാർ അറിഞ്ഞു മതിയെന്ന് പറയുന്നത് അഴിമതിക്ക് വകവെക്കും. ജീവനക്കാരുടെ പുനർവിന്യാസത്തോടെ നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാകും. രണ്ടായിരം തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താത്കാലികമായി തുടങ്ങുന്ന കൺകെട്ട് വിദ്യയാണ് ബജറ്റെന്നും ചെന്നിത്തല വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !