പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വീട്ടുടമസ്ഥ ബിൻസയുടേത് ആരെയും ഞെട്ടിക്കുന്ന ആഢംബര ജീവിതം. ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിന്‍സ ആദ്യം എടക്കരയിലെത്തുന്നത്.
ആദ്യ ഭര്‍ത്താവിനൊപ്പം എടക്കരയില്‍ താമസമാക്കിയ ബിന്‍സയുടെ ജീവിതം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ യുവതിയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ഈ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും ആ കുട്ടി നിലവില്‍ ഭര്‍ത്താവിന്റെ സംരക്ഷണയിലാണ്. അതിനു ശേഷം എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിന്‍സ അടുപ്പത്തിലായി. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഇയാളുടെ ലക്ഷക്കണക്കിന് രൂപയാണ് ബിൻസ ധൂര്‍ത്തടിച്ച് തീർത്തത്. ഈ ബന്ധത്തിലും ഇവർക്ക് കുഞ്ഞുണ്ട്. പണം എല്ലാം തീർന്നതോടെ ഇയാളെയും ബീൻസ് കൈവിട്ടു. പിന്നീട് പണം ഉണ്ടാക്കാൻ തമ്പുരാൻകുന്നിലെ വീട് കേന്ദ്രീകരിച്ചായി ബിന്‍സയുടെ അനാശാസ്യം. രാത്രിയും പകലുമായി ഇവിടേയ്ക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ സംശയം പ്രകടിപ്പിച്ച നാട്ടുകാരെ ഒതുക്കാൻ കള്ളക്കേസുകൾ ഉണ്ടാക്കി.
ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവര്‍ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നില്‍ സിസിടിവി പോലും സ്ഥാപിച്ചു. സിസിടിവിയില്‍ പെട്ടാല്‍ കേസില്‍പെടുമെന്ന് ഭയന്ന് ആ വീടിന് മുന്നിലൂടെ പോകാന്‍ നാട്ടുകാര്‍ക്കും പേടിയായി.സൗന്ദര്യ സംരക്ഷണത്തിന് ബിന്‍സ സ്ഥിരമായി മദ്യപിച്ചിരുന്നു. ഒപ്പം കഞ്ചാവടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. വീട്ടില്‍ പാചകം പോലും ഇല്ലായിരുന്നുവത്രെ. മിക്ക ദിവസങ്ങളിലും ഹോട്ടലുകളില്‍നിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്.
മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ജനുവരി 20 ന് ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്.ബിന്‍സ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോൾ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനോടകം തന്നെ ഇടപാടുകാരായെത്തുന്നവര്‍ പെൺകുട്ടിയെ പീഡനത്തിനിരയാക്കും. വീട്ടില്‍നിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോള്‍ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു.
സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളെ അറിയിച്ചത്.തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 17ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ തന്നെ എടക്കര പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബിന്‍സയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കല്‍ ഷെമീര്‍(21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍(24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാല്‍ ബിന്‍സയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !