കൊല്ലം: പാലക്കാട് കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് നോട്ടടി യന്ത്രവും കള്ളനോട്ടുകളും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ ചാത്തന്നൂര്‍ കണ്ണേറ്റയിലെ വീട്ടിലാണ് പോലിസ് പരിശോധന നടത്തിയത്. 500 രൂപയുടെ 53 കള്ളനോട്ടുകളും 200 രൂപയുടെ കള്ളനോട്ടുകളും പോലിസ് കണ്ടെടുത്തു.
കൂടാതെ നോട്ട് അടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീനും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെയും ഭാര്യ ലിജയെയും പാലക്കാട് വെച്ച് പോലിസ് പിടികൂടിയത്.മങ്കരയിലെ കടകളില്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !