അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെ മുഖ്യ ആകർഷണമായിരുന്നു ട്രംപും ഭാര്യ മെലാനിയയും താജ്മഹൽ സന്ദർശിച്ചത്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ തിങ്കളാഴ്ച വൈകുന്നേരമാണ് ട്രംപും മെലാനിയയും സന്ദർശിച്ചത്. നിതിൻകുമാറാണ് ഇരുവർക്കും ഗൈഡായി ഒപ്പമുണ്ടായിരുന്നത്.
താജിന്റെ സൗന്ദര്യത്തിൽ ട്രംപും മെലാനിയയും അത്ഭുതപ്പെട്ടതായി നിതിൻ കുമാർ പറയുന്നു. താജ്മഹലിന്റെ നിർമാണ രീതിയും ചരിത്രവും ട്രംപ് ചോദിച്ചറിഞ്ഞു. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകഥയും വിരഹകഥയുമൊക്കെ കേട്ട് ട്രംപ് വികാരാധീനനായി മാറിയെന്നും ഗൈഡ് പറയുന്നു.
വിസ്മയിപ്പിക്കുന്ന അത്ഭുതമെന്നാണ് ട്രംപ് താജ്മഹലിനെ വിശേഷിപ്പിച്ചത്. താജ്മഹൽ സന്ദർശിക്കുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. നേരത്തെ ഡൈ്വറ്റ് ഡി ഐസൻഹോവർ, ബിൽ ക്ലിന്റൺ എന്നിവരാണ് താജ് മഹൽ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റുമാർ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !