കേന്ദ്ര ബജറ്റ്‌ നിരാശാജനകം: ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി

0




മലപ്പുറം: സാധാരണക്കാരന് ഒരു തരത്തിലും ആശാവഹമല്ലാത്തതും കോർപ്പറേറ്റ് ഭീമന്മാർക്ക് ആശങ്കകൾ ഒന്നുമില്ലാത്തതും ആയ ബജറ്റ് ആണ് കേന്ദ്ര മന്ത്രി അവതരിപ്പിച്ചതെന്നും ഇത്  പ്രവാസി ഇന്ത്യക്കാർക്ക് എല്ലാത്തരത്തിലും ഒട്ടേറെ പ്രശ്നങ്ങളും പ്രയാസങ്ങളും  സൃഷ്ടിക്കുന്നതാണെന്നും ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

ഗൾഫ് മേഖലയിൽ തൊഴിൽ പരമായി ഒട്ടേറെ  പ്രതിസന്ധികളുടെ കാർമേഘങ്ങൾ നിലനിൽക്കെ ഇപ്പോഴത്തെ ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കിയാൽ അത് യഥാർത്ഥത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ദോഷകരമായി മാത്രമാണ് ഭവിക്കുക എന്നത് തിയറിച്ചറിയാനാവാതെ പോവുന്നത് ഖേദകരമാണ്കണക്കുകൾ കൊണ്ടൊരു കളികൾ മാത്രമായിരുന്നു ഇത്തവണത്തെ കേന്ദ്ര ബജറ്റ്.

കാര്യമായി ഒരു ഉള്ളടക്കവും ഇല്ലാതെ വെറുതെ എന്തൊക്കെയോ വായിച്ച് വായനയുടെ സമയത്തിലും പേജുകളുടെ എണ്ണത്തിലും  സ്വന്തം റെക്കോർഡ് പുതുക്കാനായി എന്നല്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് ചെയ്തത്. പ്രവാസികൾക്ക്‌ നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട്‌ പ്രമേയത്തിലൂടെ ഒ ഐ സി സി ആവശ്യപ്പെട്ടു.

യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. അബ്ബാസ്‌ അലി കൊന്നോല, ബഷീർ ചോലശ്ശേരി, യൂനുസ്‌ മൈലപ്പുറം, കുഞ്ഞാലി കോലാർ, അഷ്റഫ്‌ വരിക്കോടൻ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !