ഒന്നാം സെഷനിൽ റീട്ടെയിൽ രംഗത്തെ സാധ്യതകളും, വെല്ലുവിളികളും എന്ന വിഷയത്തിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുനു സുന്ദരൻ ക്ലാസെടുത്തു. നിലവിലെ സാധ്യതകളെ കണ്ടറിഞ്ഞായിരിക്കണം ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രണ്ടാമത്തെ സെഷനിൽ അടിസ്ഥാന നിക്ഷേപ സാധ്യതകളെ കുറിച്ചും, അതിലെ ചതിക്കുഴികളെ ആസ്പദമാക്കിയും ഇൻവെസ്റ്റ്മെന്റ് ബേങ്ക് ഉദ്യോഗസ്ഥൻ ആഷിഖ് മുഹമ്മദും ക്ലാസ് എടുത്തു. നിക്ഷേപ രംഗത്ത് റിയൽ എസ്റ്റേറ്റ് മേഖലകളിൽ തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണെന്നും, എന്നാൽ മറ്റ് പല രംഗത്തും സാധ്യതകൾ ഉള്ളതായും അദ്ദേഹം പറഞ്ഞു. സദസ്സിലെ സംശയങ്ങൾക്കുള്ള ചോദ്യോത്തര സെഷനുകളും നടന്നു. സോനു സുന്ദറിനുള്ള കെ.ബി.എഫ് ഉപഹാരം ട്രഷറർ അലവിക്കുട്ടി ഒളവട്ടൂരും, ആഷിഖ് മുഹമ്മദിനുള്ള ഉപഹാരം വൈസ് ചെയർമാൻ മുജീബ് എടവണ്ണയും നൽകി. വൈകിട്ട് നടന്ന പരിപാടിയിൽ ഡിന്നറോട് കൂടിയാണ് പിരിഞ്ഞത്.
ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന സാധാരണക്കാർക്കും, പ്രഗത്ഭരായവർക്കും, ബിസിനസ്സ് രംഗത്തേക്ക് പുതുതായി കടന്ന് വരുന്നവർക്കും, ഉള്ള നൂതനമായ ക്ളാസുകൾ, ബോധവൽക്കരണ സെമിനാറുകൾ തുടർന്നും ഉണ്ടാവുന്നതാണെന്ന് കെ.ബി.എഫ് ഭാരവാഹികൾ അറിയിച്ചു.
പരിപാടികൾക്ക് ഉബൈദ് എടവണ്ണ, സലിം ജമാൽ, നാസർ നെസ്റ്റോ, മഹറൂഫ് പൂളമണ്ണ, മജീദ് ചിങ്ങോലി, ഇബ്രാഹിം സുബ്ഹാൻ നേതൃത്വം നൽകി. ജനറൽ കൺവീനർ മിർഷാദ് ബക്കർ സ്വാഗതവും, കൺവീനർ ഷറഫുദ്ദീൻ പുളിക്കൽ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !