ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന പ്രവാസികൾ വരുമാനത്തിന്റെ നികുതി ഇന്ത്യയിലും നൽകണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ല. ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആ രാഷ്ടങ്ങൾ നൽകുന്ന കരുണ്യമാണ് നികുതിയിളവ്. അതിൽ നിന്നും കയ്യിട്ട് വരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
പ്രവാസി സമൂഹം തോഴിലിടങ്ങളിലും മറ്റും നേരിടുന്ന പ്രശ്നങ്ങളിൽ പ്രയോഗികമായി ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കാതെ പ്രവാസികളെ ദ്രോഹിക്കുന്ന പ്രവണതയിൽ നിന്നും സർക്കാർ പിന്മാറണം.
സീസണ് സമയങ്ങളിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത കൂലി കുറക്കുവാൻ ഏറെ കാലമായി പ്രവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും ഒരു നടപടിയും സർക്കാർ കൈകൊണ്ടിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യയുടെ സ്വന്തം വിമാനകമ്പനിയെ വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
പ്രവാസി സമൂഹത്തെ ബാധിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, സലിം പാലച്ചിറ, അബൂബക്കർ അൻവരി, ബഷീർ ഉള്ളണം, ഉമർ സഖാഫി മൂർക്കനാട്, മുജീബ് എ ആർ നഗർ, ഖാദർ മാഷ്, റാഫി പതിമംഗലം സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !