ബീജിംഗ്: ചൊവ്വാഴ്ച 73 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുനൂറിലേക്ക് അടുക്കുന്നു. ഇതുവരെ വൈറസ് ബാധയില്‍ മരണമടഞ്ഞവരുടെ എണ്ണം 563 ആയി. ഇതോടെ വൈറസ് ബാധ തടയുന്നതിനായി ലോകാരോഗ്യ സംഘടന കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. 675 ദശലക്ഷം ഡോളറിന്റെ സഹായമാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗെബ്രേയേസസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
രോഗബാധ സ്ഥിരീകരിക്കപ്പെട്ട 3,694 പേരുടെ പട്ടിക കൂടി ആയതോടെ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 28,018 ആയി. ചൈനയ്ക്ക് പുറത്ത് 230 കേസുകളാണ് സ്ഥിരീകരിച്ചത്. ഫലിപ്പീന്‍സിലും ഹോങ്കോംഗിലും ഓരോരുത്തര്‍ കൂടി മരണമടഞ്ഞു. ചൈനയുമായി പങ്കിടുന്ന അതിര്‍ത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ട് അനേകം ആരോഗ്യ പ്രവര്‍ത്തകരാണ് ഹോങ്കോംഗില്‍ സമരം നടത്തുന്നത്. ചൈനയില്‍ നിന്നും വന്ന നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തിന് കീഴിലാകണമെന്ന് ഹോങ്കോംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി ആറുമാസം മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ ഒളിമ്ബിക്‌സ് തയ്യാറെടുപ്പുകളെ വൈറസ് ബാധിക്കുമോ എന്നാണ് ടോക്യോയിലെ ഒളിമ്ബിക്‌സ് സംഘാടകരുടെ ആശങ്ക. ആരോഗ്യ പ്രവര്‍ത്തകരെ രോഗം ബാധിക്കുമോ എന്ന ഭീതിയില്‍ റോബോട്ടിക്കല്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാനൊരുങ്ങുകയാണ് ചൈന.
ഫെബ്രുവരി അവസാനം വരെയും സ്‌കൂളുകള്‍ അടഞ്ഞുകിടക്കട്ടെ എന്ന നിലപാടാണ് ചൈന എടുത്തിരിക്കുന്നത്. രോഗ പ്രതിരോധം ശക്തിപ്പെടുന്നതിനെ ആശ്രയിച്ചാകും ബാക്കി കാര്യങ്ങള്‍. രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാവിവേചനം ഉയരാന്‍ ഇടയുള്ള സാഹചര്യത്തെ മുന്‍ നിര്‍ത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് അന്താരാഷ്ട്ര വേദിയില്‍ ഐക്യദാര്‍ഡ്യത്തിന് ശ്രദ്ധ ക്ഷണിച്ചു. വൈറസ് ബാധ രൂക്ഷമായിരിക്കുന്ന ചൈനയോടും മറ്റ് രാജ്യങ്ങളോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും പറഞ്ഞു.
രോഗം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ 1000 ബെഡ് ആശുപത്രി ചൈനയില്‍ പ്രവര്‍ത്തനം ആരംഛിച്ചു. പൊതു ഇടങ്ങളും ചികിത്സാ കേന്ദ്രമായി മാറിയിരിക്കുകയാണ്. രോഗലക്ഷണവുമായി എത്തുന്നവരെ ചികിത്‌സിക്കാന്‍ 3,400 ബെഡുകളാണ് സജ്ജമാക്കിയിരിക്കുന്നത്. െചെന സന്ദര്‍ശിച്ചവരുടെ ശരീരത്തില്‍ പ്രത്യേക ചിപ്പ് ഘടിപ്പിക്കാന്‍ ഹോങ്കോങ്. െചെന സന്ദര്‍ശിച്ചവര്‍ രണ്ടാഴ്ച പൊതുനിരത്തുകളില്‍ ഇറങ്ങരുത് എന്ന സര്‍ക്കാര്‍ നിര്‍ദേശം പലരും പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ഇവരുടെ യാത്രകള്‍ നിരീക്ഷിക്കാനാണു പ്രത്യേകം തയാറാക്കിയ ബാന്‍ഡുകള്‍ നല്‍കുന്നത്. വീട്ടില്‍നിന്നു പുറത്തിറങ്ങിയാല്‍ ആരോഗ്യവിഭാഗത്തില്‍ അറിയിപ്പ് ലഭിക്കും വിധമാണു സംവിധാനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !