പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ ഇന്ത്യക്കാരൻ്റെയും പ്രശ്നമായി ഇന്ത്യൻ സമൂഹം കണ്ടിരിക്കുന്നു വെന്നും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനകീയ കോടതിയിൽ നരേന്ദ്ര മോദിക്കും കൂട്ടർക്കും അടിയറവ് പറയേണ്ടി വരുമെന്നും തങ്ങൾ പറഞ്ഞു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് വളാഞ്ചേരിയിൽ നടത്തിയ ദേശ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 മണി വരെയാണ് സംഗമം നടന്നത്.
യു.ഡി.എഫ് ചെയർമാൻ പാഴൂർ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ ,എം .പി . ,എം .എൽ .എ മാരായ വി.ടി. ബൽറാം, അഡ്വ. എൻ. ശംസുദ്ദീൻ, എൻ. പി. ഹാഫിസ് മുഹമ്മദ്, മുൻ എം.പി. സി. ഹരിദാസ്,
സി.എച്ച് അബൂ യുസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, കെ.എം. അബ്ദുൽ ഗഫൂർ, മാനവേന്ദ്രനാഥ്, വെട്ടം ആലിക്കോയ, വി.മധുസൂദനൻ ,അഡ്വ.മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി , പറശ്ശേരി അസൈനാർ, സാബിഖ് പുല്ലൂർ
തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി
ഭരണഘടന തൊട്ട് സത്യം ചെയ്തവർ തന്നെ ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ബി.ജെ.പി. ഭരിക്കുമ്പോൾ രാജ്യത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. എം.പി രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനാണ് ബി.ജെ.പി. ഭരണകൂടം ശ്രമിക്കുന്നത്. മതേതര കക്ഷികളുടെയും നാനാജാതി മതസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന സമര പോരാട്ടങ്ങളിലൂടെ ഫാസിസ്റ്റ് സർക്കാരിൻ്റെ ഗൂഢ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !