കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി ഒന്നിച്ച് സംയുക്ത സമരത്തിനില്ലെന്ന് മുസ്ലിം ലീഗ്. നേരത്തെ കോണ്‍ഗ്രസും സമാന നിലപാട് സ്വീകരിച്ചിരുന്നു . കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .
അതേസമയം , സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവരാണെങ്കിലും ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന നിലപാടാണ് ലീഗിനുള്ളത് . ആദ്യം ഒറ്റക്കെട്ടായ സമരമെന്ന തീരുമാനമെടുത്തെങ്കിലും പിന്നീട് എം.കെ. മുനീര്‍ അടക്കമുള്ള നേതാക്കള്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു . മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സി.പി.എം എം.എല്‍.എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !