ലോകവ്യാപകമായി കൊറോണ വൈറസ് സാന്നിധ്യം പടരുന്നതിനാല്‍ ജാഗ്രതയിലാണ് ലോകത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മക്കയും മദീനയും. ഹറമിലെ മുഴുവന്‍ ഭാഗങ്ങളും ദിനംപ്രതി നാലു തവണയാണ് ശാസ്ത്രീയമായി ശുചീകരിക്കുന്നത്.
സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആവശ്യമെങ്കില്‍ മാസ്കുകള്‍ തീര്‍ഥാടകര്‍ക്ക് എത്തിക്കും. നമസ്കാരത്തിനായി മക്കയില്‍ 13500 കാര്‍പെറ്റുകളാണ് ഉള്ളത്. ഇത് ഓരോ ദിനവും മാറ്റുകയും അണു വിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. അഞ്ഞൂറോളം പേര്‍ ഇതിനായി ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സന്ദേശം നല്‍കാന്‍ ഹറമുകളിലെ സ്ക്രീനുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.
തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതകളിലെല്ലാം അണുവിമുക്തമാക്കുന്ന നടപടി നേരത്തേ തന്നെ ഇവിടെയുണ്ട്. സൌദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത എന്ന നിലക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ തുടരും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !