ജിദ്ദ: കൊറോണ ഭീതി വിമാനത്താളങ്ങളടക്കമുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി സൗദി. കഴിഞ്ഞ ദിവസങ്ങളിൽ ഉംറ, ടൂറിസം വിസകൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ മെഡിക്കൽ പരിശോധന ശക്തമാക്കി തുടങ്ങിയത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടപടികൾ ശക്തമാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയവര്‍ക്ക് മണിക്കൂറുകളാണ് പുറത്തിറങ്ങാന്‍ വേണ്ടി വന്നത്. വിസിറ്റ് വിസയിലും ആദ്യമായി സൗദിയിലേക്ക് ജോലിക്കെത്തിയവരും മണിക്കൂറുകള്‍ കാത്തു നിന്നു. ഇവരില്‍ സംശയമുള്ളവരെ രക്ത പരിശോധനക്ക് ശേഷമാണ് പുറത്ത് വിട്ടത്.
ഇതിനിടെ കൊറോണ സ്ഥിരീകരിച്ച ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കണക്ഷന്‍ ഫ്ലൈറ്റുകളില്‍ വന്നവരെ രാവിലെ തിരിച്ചു വിടുകയും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് ജിദ്ദ, ദാമാം, റിയാദ് എയര്‍പോര്‍ട്ടുകളിലെത്തിയ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയാതായാണ് വിവരം. എന്നാൽ, ഇവരെ കർശന പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്.
മൂന്ന് എയര്‍പോര്‍ട്ടുകളിലും വിസിറ്റ് വിസയിലെത്തിയ യാത്രക്കാരെ പരിശോധനക്കായി തടഞ്ഞുവെച്ചത് ആശങ്കക്കിടയാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന റിപ്പോര്‍ട്ടകള്‍ക്ക് ശേഷം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉംറക്കെത്തുന്നവരെ മക്ക അതിർത്തി കവാടങ്ങളിൽ പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്തിടെ സന്ദർശക വിസകളിൽ എത്തിയ കുടുംബങ്ങളെ മക്കയിലേക്ക് കടത്തിവിടുന്നില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !