മൻസൂർ എടക്കര
ജിദ്ദ: വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഉംറ വിസക്കാർക്കും, നേരത്തെ കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ള വിസിറ്റ് വിസക്കാർക്കുമാണ് താല്‍ക്കാലിക വിലക്ക് ബാധകം.
ഇതു സംബന്ധിച്ച് സൗദി എയർവേസിൻ്റെ പുതിയ സർക്കുലർ ഇന്ത്യയിലെ ട്രാവൽ ഏജൻ്റുമാർക്ക് ലഭിച്ചു. പുതിയ സർക്കുലർ പ്രകാരം ജോലി വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് പോകുന്നതിനു പ്രശ്നമില്ല എന്നാണു അറിയിച്ചിട്ടുള്ളത്.നേരത്തെ അയച്ച സർക്കുലറിൽ ഉംറക്കാർക്കൊപ്പം വിസിറ്റിംഗ് വിസക്കാർക്കും വിലക്ക് ഏർപ്പെടുത്തിയതായി സർക്കുലർ വന്നിരുന്നു.
നിലവിൽ ഉംറക്കാർക്കുള്ള വിലക്ക് എത്ര ദിവസം നില നിൽക്കുമെന്നതിൽ വെക്തതയില്ല.അപകടകരമാംവിധം കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്നതും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന് ആഗോള സമൂഹം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സൗദി അറേബ്യ പിന്തുണ നല്‍കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
ഇതിനകം ഉംറ വിസ ലഭിച്ചവര്‍ തുടര്‍ നടപടികളെ കുറിച്ച് അറിയുന്നതിന് 00966920002814 എന്ന നമ്പറില്‍ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉംറ വിസ ലഭിച്ചവരുടെ അന്വേഷണങ്ങള്‍ക്ക് കേന്ദ്രം 24 മണിക്കൂറും മറുപടികള്‍ നല്‍കും. ഇ-മെയില്‍ ([email protected]) വഴിയും ട്വിറ്ററിലെ ഉപഭോക്തൃ സേവന കേന്ദ്രത്തിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് വഴിയും ഈയാവശ്യാര്‍ഥം ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ, ഈജിപ്ത്, അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്ന് കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ഫോണില്‍ ബന്ധപ്പെടുന്നതിന് ലോക്കല്‍ കോള്‍ നിരക്ക് ആണ് കണക്കാക്കുകയെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !