പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മുസ്തഫാബാദിലെ അക്രമത്തില്‍ അര്‍ദ്ധരാത്രി ഒരാള്‍ കൂടി മരിച്ചു. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.
അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായ പശ്ചാതലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്. സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനില്‍ക്കെയാണിത്.
കലാപത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വില്‍പനക്കാരന്‍ മുഹമ്മദ് ഫുര്‍കാന്‍ (32), രാഹുല്‍ സോളങ്കി (26), ഗോകുല്‍പുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രതന്‍ ലാല്‍ (42) എന്നിവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മര്‍ദ്ദിച്ചു. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂര്‍, ജാഫ്രാബാദ്, ചാന്ദ്ബാദ്, കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. മേഖലയില്‍ മാര്‍ച്ച് 4 വരെ നിരോധനാജ്ഞ തുടരും.
ദില്ലിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡിഎംആര്‍സി അറിയിച്ചു. പക്ഷേ, ഇന്ന് വടക്കുകിഴക്കന്‍ ദില്ലിയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. ഇവിടത്തെ സിബിഎസ്‌സി പരീക്ഷകളും ബോര്‍ഡ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ആളുകളോട് വീടിനകത്ത് തുടരാന്‍ തന്നെയാണ് പൊലീസിന്റെയും കേന്ദ്രസേനയുടെയും നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !