മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നത് കോടികള്‍. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിന് മാത്രം രണ്ടര കോടി രൂപയാണ് ചിലവാക്കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെയും സോഷ്യല്‍മീഡിയ അക്കൌണ്ടുകളുടെയും നടത്തിപ്പ് 2019-20 സാമ്ബത്തിക വര്‍ഷം ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് സിഡിറ്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് അടക്കം ഇരുപത് മന്ത്രിമാരുടെയും വെബ്സൈറ്റുകള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് 24 ലക്ഷത്തി 84000 രൂപയാണ് ചിലവായത്. മുഖ്യമന്ത്രിയുടെത് ഒഴികെ മറ്റ് മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ നവീകരണത്തിന് ഇതുവരെ 40 ലക്ഷത്തി 71000 രൂപയാണ് ആകെ വിനിയോഗിച്ചിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വൈബ്സൈറ്റുകളുടെ പരിപാലനത്തിനായി ഇക്കാലയളവില്‍ 2 കോടി 53 ലക്ഷത്തി 2985 രൂപ ചിലവാക്കി.
2016-17 സാമ്ബത്തിക വര്‍ഷം 53 ലക്ഷത്തി 85000 രൂപയാണ് വിനിയോഗിച്ചത്. 2017-18 സാമ്ബത്തികവര്‍ഷം 79 ലക്ഷത്തി 60000 രൂപയും 2018-19 സാമ്ബത്തികവര്‍ഷം 91 ലക്ഷത്തി 19000 രൂപയും ചിലവാക്കി. നിലവില്‍ ലഭിച്ച കണക്ക് പ്രകാരം 2019-20 സാമ്ബത്തികവര്‍ഷം 28 ലക്ഷത്തി 37565 രൂപയാണ് വിനിയോഗിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെയും സോഷ്യല്‍മീഡിയ അക്കൌണ്ടുകളുടെയും 2109-20 വര്‍ഷത്തെ പരിപാലനം സിഡിറ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി 2019-20 സാമ്ബത്തിക വര്‍ഷം 1 കോടി 10 ലക്ഷം രൂപക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ലക്ഷങ്ങള്‍ ചിലവാക്കുമ്ബോഴും പല വെബ്സൈറ്റുകളും പേരിന് മാത്രമാണ് അപ്ഡേറ്റ് ചെയ്യാറുള്ളത്. വിവരാവകാശ പ്രവര്‍ത്തകന്‍ എസ് ധനരാജിന്റെ വിവരാവകാശ അപേക്ഷകള്‍ക്ക് ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !