മൂവാറ്റുപുഴ: തൊഴിലുടമ ഒന്നര വർഷത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടൻകുഴിയിൽ അലിയാർ എന്ന് അലിയെ (49) പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞാർ സ്വദേശിനിയും ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയുമായിരുന്ന യുവതി കഴിഞ്ഞ 18നാണ് പരാതി നൽകിയത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി.
യുവതി ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാൽ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !