പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്തുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെ അയ്യപ്പ ധർമ സേന ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അയ്യപ്പ ധർമസേന ട്രസ്റ്റ് ബോർഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി
അയ്യപ്പ ധർമസേനയുടെ പ്രസിഡന്റാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് രാഹുൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും രാഹുൽ ഈശ്വർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
പാക്കിസ്ഥാനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലീമാണ്. മുസ്ലീം വിഭാഗങ്ങൾക്കിടയിൽ പടർന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഈശ്വർ നിരാഹാര സമരത്തിന് ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !