കോഴിക്കോടിന്‍റെ ഒരു പരിശ്ചേദം തന്നെ തീർക്കുകയാണ് ലക്‌ഷ്യം. കല, സാഹിത്യ, സാംസ്‌കാരിക,ചരിത്ര പരമായ കാഴ്ചകളും ഒരുക്കുന്നുണ്ട്.കോഴിക്കോടിനെ അതിന്‍റെ പൂർണ തനിമയോടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക കൂടി പരിപാടിയുടെ ലക്ഷ്യമാണ്.
ചരിത്രാതീത കാലം മുതൽ ലോക സംസ്‌കൃതികളുടെ ഒട്ടനേകം വിനിമയങ്ങൾക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് നഗരവും പരിസരങ്ങളും എക്കാലവും നിലനിർത്തി പോന്ന മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക കലാ സാഹിത്യ രംഗങ്ങളിലെ പ്രൗഢ പാരമ്പര്യങ്ങളുടെ ഏതാനും അടയാളങ്ങൾ പുനരാവിഷ്കരിക്കുന്നതിലൂടെ പുതു തലമുയിൽ ചരിത്രാവബോധം വളർത്താൻ കൂടെ സാധിക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് ഈ സംരഭം സമർപ്പിക്കുന്നത് .
സംഘർഷ പൂരിതമായ വർത്തമാന കാലത്തും ഈ മഹാ നഗരവും ഇവിടെ പാർക്കുന്ന ജനതയും കാത്തു സൂക്ഷിക്കുന്ന മൈത്രിയുടെയും കളങ്കരഹിതമായ സ്നേഹ സാഹോദര്യങ്ങ ളുടെയും ഉണർത്തു പാട്ടും, ചരിത്ര പ്രസിദ്ധമായ കടൽതീരം, മിഠായി തെരുവ്, ടിപ്പു സുൽത്താന്റെ പടയോട്ട സ്‌മൃതികൾ ഉണർത്തുന്ന പട്ടാളപ്പള്ളി, പാളയം, മാപ്പിള സാഹിത്യ ചരിത്രത്തിന്റെ താഴ് വേരുറപ്പിച്ച കുറ്റിച്ചിറ പള്ളി, സാമൂതിരിവാഴ്ചകാലത്തിന്‍റെ ഓർമകൾ അലയടിക്കുന്ന പാന യോഗ്യമായ തണ്ണീർ തടം-മാനാഞ്ചിറ തുടങ്ങി അനേകം നഗര വീക്ഷണങ്ങളും സാംസ്കാരിക ചിഹ്നങ്ങളും ഒരുക്കുന്നതോടൊപ്പം കോൽക്കളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി തനിമയാർന്ന കലാരൂപങ്ങളുടെ പ്രദർശനം, വടംവലി മത്സരം, കുരുന്നുപ്രതിഭകൾക്കായി ചിത്ര രചനാ മത്സരങ്ങൾ, മൈലാഞ്ചിയിടൽ മത്സരം,ഫൺ ഗെയിംസ്, കുടുംബിനികൾക്കായി പാചക മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവാസി സമൂഹത്തിന് ഗൃഹാതുരത്വമുണർത്തുന്ന ദൃശ്യാനുഭവങ്ങൾ ഒരുക്കുന്ന 'ഫെസ്റ്റ്' പുതു തലമുറയിലെ അംഗങ്ങൾക്ക് ജന്മ ദേശത്തിന്‍റെ സാംസ്കാരിക ചരിത്രപഠന മേഖലകളിലേക്കു തുറക്കുന്ന അപൂർവ ദൃശ്യ ശ്രാവ്യ വിസ്മയങ്ങൾ സമ്മാനിക്കുന്നതായിരിക്കും.
വർത്തമാന ഇന്ത്യൻ മതേതര ജനാധിപത്യ സമൂഹം നേരിടുന്ന പൗരത്വ നിഷേധ പ്രതിസന്ധികൾക്കെതിരെ സംഘടിപ്പിക്കുന്ന 'സമര ജ്വാല' യും ജിദ്ദയിലെ കോഴിക്കോട്ടുകാരായ വ്യാപാരി വ്യവസായി പ്രമുഖർക്കായി ഒരുക്കുന്ന ആദരവും പരിപാടിയുടെ ഭാഗമാണ്.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്‍റ് അബ്ദുൾ ലത്തീഫ് കളരാൻതിരി, ജനറൽ സെക്രട്ടറി ടി.സി. മൊയ്തീൻ കോയ, ട്രഷറർ ടി. കെ. അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്‍റുമാരായ ഇബ്രാഹിം കൊല്ലി, എൻ.പി. അബ്ദുൽ വഹാബ് , അസൻ കോയ പെരുമണ്ണ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !