സംഘപരിവാര്‍ അക്രമിസംഘം ഡല്‍ഹിയില്‍ വന്‍ കലാപം നടത്തുകയാണ്. പള്ളികളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു. എല്ലാം കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് പൊലീസ്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും അക്രമികള്‍ വെറുതെ വിടുന്നില്ല. ഡല്‍ഹിയിലെ സംഭവങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് പല മാധ്യമപ്രവര്‍ത്തകരുടെയും ലൈവ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
അക്രമികള്‍ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ലേഖകന്‍ പി ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്‌തു. പള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചുവെന്നും സുനില്‍ പറഞ്ഞു.
'16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മുന്‍പ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്ബോള്‍ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്ബിയുമായി അക്രമികള്‍ പോകുമ്ബോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്‌ച്ചയാണ് ഞാന്‍ കണ്ടത്. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത് തന്നെ.
അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാല്‍ കല്ലെറിയും. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങള്‍ കൂട്ടത്തോടെ വന്ന് പള്ളികള്‍ ആക്രമിക്കുന്നു. അവരുടെ കയ്യില്‍ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.'- സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ലൈവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതിനിടെ മുസ്ലീം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന് വെടിയേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !