തൃശ്ശൂർ വടക്കാഞ്ചേരിയിൽ വയോധികയെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നു. കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവർന്നത്.
തെക്കുംകര വട്ടായി സ്വദേശി 70കാരി സുശീലയെ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു യുവാവും യുവതിയും ചേർന്ന് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുശീലയെ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.
മാല പൊട്ടിച്ചെടുത്ത ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചിവർ കടന്നുകളഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !