ന്യൂസിലാൻഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ; അഞ്ചാം ടി20യും സ്വന്തമാക്കി, പരമ്പര നേട്ടം 5-0ന്

0



ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം ടി20യിൽ 7 റൺസിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കിവീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനെ സാധിച്ചുള്ളു.

മൂന്ന് വിക്കറ്റെടുത്ത ബുമ്രയും രണ്ട് വീതം വിക്കറ്റുകൾ നേടിയ നവ്ദീപ് സൈനി, ഷാർദൂൽ താക്കൂർ എന്നിവരുമാണ് കിവീസ് ബാറ്റിംഗിനെ തകർത്തത്. വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു. കിവീസിനായി സീഫർട്ടും റോസ് ടെയ്‌ലറും അർധ സെഞ്ച്വറി തികച്ചെങ്കിലും ഇവരുടെ പ്രകടനം വിജയത്തിലേക്ക് എത്തിക്കാനായില്ല

സീഫർട്ട് 30 പന്തിൽ 50 റൺസെടുത്തും ടെയ്‌ലർ 53 റൺസിനും പുറത്തായി. മൺറോ, സോധി എന്നിവർ 15 റൺസെടുത്തു. കിവീസ് നിരയിൽ മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. രണ്ട് പേർ പൂജ്യത്തിനും മടങ്ങി. ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണിന്റെ തകർപ്പൻ ഫീൽഡിംഗ് പ്രകടനം ആരാധകരെ ആവേശത്തിലാക്കി.

സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത്. സഞ്ജു 5 പന്തിൽ 2 റൺസ് മാത്രമെടുത്ത് മടങ്ങി. കെ എൽ രാഹുൽ 33 പന്തിൽ രണ്ട് സിക്സും നാല് ഫോറും സഹിതം 45 റൺസെടുത്തു.


രോഹിത് 41 പന്തിൽ മൂന്ന് വീതം സിക്സും ഫോറുമെടുത്ത് നിൽക്കവെയാണ് പരുക്കിനെ തുടർന്ന് മടങ്ങിയത്. ശിവം ദുബെ 5 റൺസെടുത്തുപുറത്തായി. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 33 റൺസുമായി ശ്രേയസ്സ് അയ്യരും 11 റൺസുമായി മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു.

ജസ്പ്രീത് ബുംറ ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ എറിഞ്ഞ താരം



ടി20 ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ എറിഞ്ഞ താരമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ന് ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ബുംറ മെയ്ഡന്‍ എറിഞ്ഞിരുന്നു. മാത്രവുമല്ല ആ ഓവറില്‍ ഗുപ്റ്റിലിന്റെ വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു. ഇത് ടി20 ക്രിക്കറ്റില്‍ ബുംറയുടെ 7മത്തെ മെയ്ഡന്‍ ഓവറായിരുന്നു. മത്സരത്തില്‍ 4 ഓവറുകള്‍ എറിഞ്ഞ ബുംറ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റും വീഴ്ത്തിയിരുന്നു.


49 ഇന്നിങ്‌സുകളില്‍ നിന്ന് ബുംറ 7 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞത്. 58 ഇന്നിങ്‌സുകളില്‍ നിന്ന് 6 മെയ്ഡന്‍ എറിഞ്ഞ ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 27 ഇന്നിങ്‌സുകളില്‍ നിന്ന് 5 മെയ്ഡനുകള്‍ എറിഞ്ഞ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് മൂന്നാം സ്ഥാനത്താണ്. ട്രെന്റ് ജോണ്‍സ്റ്റനും അജന്ത മെന്‍ഡിസും 5 മെയ്ഡനുകള്‍ വീതം ഇന്റര്‍നാഷണല്‍ ടി20യില്‍ എറിഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !