കക്ഷിഭേദമന്യേ ആം ആദ്മിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ജിദ്ദയിലെ ഇന്ത്യൻ സമൂഹം

0

ജിദ്ദ: കക്ഷിഭേദമന്യേ ആം ആദ്മിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ജിദ്ദയിലെ ഇന്ത്യൻ സമൂഹം .ക്ഷേമരാഷ്ട്രീയം ഉയർത്തിപ്പിടിച്ച്‌ ഡെൽഹിയിൽ കൈവരിച്ച വിജയം, ആം ആദ്മി വെൽഫയർ അസോസിയേഷൻ - സൗദി (ആവാസ്) മധുരം വിതരണം ചെയ്‌തു ആഘോഷിച്ചു. ജിദ്ദയിലെ ശറഫിയയിൽ കക്ഷിഭേദമന്യേ ഇന്ത്യക്കാർ ഇവർക്ക് ആശംസകളും അഭിവാദ്യങ്ങളും നേർന്നു. 

ജെ.ഡി(യു), എൽ.ജെ.പി എന്നീ കക്ഷികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി മത്സരിച്ചത്. 250 എംപിമാരും,70 കേന്ദ്രമന്ത്രിമാരും, 11 മുഖ്യമന്ത്രിമാരും ബിജെപിയുടെ പ്രചരണത്തിനായി ഇറങ്ങിയിരുന്നു. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിനുള്ള പ്രഹരമായാണ് ഈ ഇലക്ഷൻ ഫലം വിലയിരുത്തപ്പെട്ടത്.

കേജരിവാൾ സർക്കാർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്നും വർഗീയതയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ആം ആദ്മി തെളിയിച്ചിരിക്കുന്നു എന്നും ജനറൽ കൺവീനർ അബ്ദുൽ നാസർ വണ്ടൂർ അവകാശപ്പെട്ടു.ജിദ്ദയിലെ പ്രവർത്തനങ്ങൾക്ക് ഈ വിജയം കൂടുതൽ ശക്തി പകരുമെന്നും,ഇത് സംഘടനക്ക് കൂടുതൽ ഉത്തരവാദിത്തബോധം നല്കുന്നുവെന്നും സെക്രട്ടറി ഷൗക്കത്ത് വെള്ളില പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !