ജിദ്ദ: ഈ മാസം പതിനാറാം തിയ്യതി ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ആദ്യ സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ ജംബോ എ.ഐ 959 വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജ്മെൻറ് സ്നേഹവിരുന്ന് ഒരുക്കുന്നു.
ജിദ്ദ പ്രവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ ജംബോ 747- 400 യാത്രകൊരുങ്ങുന്നത്.
സ്നേഹവിരുന്നിൽ എയർ ഇന്ത്യ പ്രതിനിധികൾ ജിദ്ദയിലെ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ കോഴിക്കോട് എയർപ്പോർട്ടിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചവർ ജിദ്ദയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് വേണ്ടി ശ്രമങ്ങൾ നടത്തീട്ടുവർ മാധ്യമ പ്രവർത്തകർ ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരിക്കും. പന്ത്രണ്ടാം തിയ്യതി ബുധനായ്ച്ച രാത്രി 8:30 മുതൽ 10:30 വരെ ആയിരിക്കും പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ഷിയാസ് ഇമ്പാല 0505950775, അഷ്‌റഫ് പട്ടത്തിൽ 0553065825 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.(വിരുന്നിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എയർ ഇന്ത്യ യാത്രക്കാർ മുകളിൽ കൊടുത്ത ഫോൺ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് )
ജംബോ വിമാനത്തിന്റെ കോഴിക്കോട്ടേക്കുള്ള വരവോടെ മലബാറിലേക്കുള്ള യാത്ര ക്ലേശത്തിന്ന് അറുതിവരും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഉംറ ഹജ്ജ് യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടിക്കറ്റ് നിരക്കിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാൻ മലബാർ ഡവെലപ്പ്മെന്റ് ഫോറത്തിന് കീഴിൽ കോഴിക്കോട് വിമാനത്താവളത്തിൽ വിവിധ പരിപാടികൾ ഒരുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !