ജിദ്ദ: ജിദ്ദയെ ഇളക്കി മറിച്ച് വിനോദ സംഗീത ദൃശ്യ വിസ്മയം. മീഡിയ വൺ ചാനലാണ് ജിദ്ദയിൽ തുറന്ന വേദിയിൽ കഴിഞ്ഞ ദിവസം മലയാളി സമൂഹത്തിനുമുന്നിൽ "ഏഷ്യൻ നൈറ്റ് 2020 പ്രവാസോത്സവം" എന്നപേരിൽ മെഗാ ഷോ സംഘടിപ്പിച്ചത്.
സൗദിയിൽ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടി.വി ചാനല്‍ സര്‍ക്കാര്‍ അനുമതിയോടെ മെഗാഷോ നടത്തിയത്. യുവതാരം പൃഥ്വിരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
സൗദി എന്‍റര്‍ടെയിന്റ്മെന്റ് അതോറിറ്റി അനുമതിയോടെയായിരുന്നു പരിപാടി. ജിദ്ദക്കാർക്ക് ഇതൊരു പുത്തൻ അനുഭവമായിരുന്നു. ആർപ്പുവിളികളോടെയും ആരവത്തോടെയുമാണ് താരങ്ങളെ ജിദ്ദ സമൂഹം സ്വീകരിച്ചത്. സൗദി അറേബ്യയിൽ തുറന്ന വേദിയിൽ പരിപാടി നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം താരങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു.
സ്റ്റീഫന്‍ ദേവസ്സിയുടെ മെഗാ ബാന്‍ഡ് കണ്‍സേര്‍ട്ടായിരുന്നു പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഒപ്പം വിധു പ്രതാപ്, മഞ്ജരി, അന്‍വര്‍ സാദത്ത്, അനിത ഷെയ്ഖ് എന്നിവരുടെ പാട്ടും, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കബീര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മെഗാ കോമഡി ഷോയും അരങ്ങേറി.
ജിദ്ദയിൽ മലയാളികളുടെ ആവേശം ( വീഡിയോ )
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !