ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനും പദ്മവിഭൂഷൺ ജേതാവുമായ പി പരമേശ്വരൻ അന്തരിച്ചു. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 93 വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകൾ.
ചങ്ങനാശ്ശേരി എസ് ബി കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കാലത്താണ് ആർ എസ് എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 19551 മുതൽ മുഴുവൻ സമയ പ്രചാരകനായി. കേരളത്തിൽ രാമായണ മാസാചരണം, ഭഗവദ് ഗീതാ പ്രാചരണം എന്നിവയുടെ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ചു.
ഡൽഹി ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഭാരതീയ വിചാര കേന്ദ്രം എന്നിവയുടെ ഡയറക്ടർ, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറ പദവികൾ വഹിച്ചു. പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !