മുംബൈ: പ്രവര്‍ത്തനം തുടങ്ങിയ അന്നുമുതല്‍ വിജയവഴിയില്‍ കുതിക്കുന്ന ടെലികോം കമ്ബനിയാണ് റിലയന്‍സ് ജിയോ.
എന്നാലിപ്പോള്‍ ആദ്യമായി ജിയോ തിരിച്ചടി നേരിട്ടുവെന്നാണ് ഭാരതി എയര്‍ടെല്ലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനം ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 10നാണ് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസയാക്കിയത്.
ഭാരതി എയര്‍ടെല്ലിന്റെ മൂന്നാം പാദ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. ഐയുസി ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതും നിരക്കുകള്‍ കൂട്ടിയതും ജിയോയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മൂന്നാം പാദത്തില്‍ മാത്രം എയര്‍ടെല്‍ സ്വന്തമാക്കിയത് 2.1 കോടി പുതിയ വരിക്കാരെയാണ്.
ഭാരതി എയര്‍ടെലിന് ആദ്യമായാണ് ഒരു പാദത്തില്‍ 2.1 കോടി 4 ജി വരിക്കാരെ ലഭിക്കുന്നത്. ഭാരതി എയര്‍ടെല്‍ 2019 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ വരിക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ മൊത്തം 4 ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമാണ്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള പാദത്തില്‍ എയര്‍ടെല്ലിന്‍റെ 4ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമായി വര്‍ദ്ധിച്ചു. 2018 ല്‍ ഇതേ കാലയളവില്‍ എയര്‍ടെല്ലിന്‍റെ യൂസര്‍ബേസ് 77.1 ദശലക്ഷമായിരുന്നു.
ഇതില്‍ നിന്നും ഒരുവര്‍ഷത്തില്‍ എയര്‍ടെല്‍ 4ജി ഉപയോക്താക്കളുടെ എണ്ണം 60.6 ശതമാനം വര്‍ദ്ധിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ 4 ജി ഉപയോക്താക്കള്‍ക്ക് ഇരട്ട സിം ഫോണുകളുണ്ട്.
സ്ലോട്ടുകളിലൊന്ന് എല്ലായ്പ്പോഴും ജിയോ ഉപയോഗിക്കുന്നു. മറ്റൊന്ന് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ ബിഎസ്‌എന്‍എല്‍ പോലുള്ള എതിരാളി ഓപ്പറേറ്ററില്‍ നിന്നുള്ള ഒരു സിം ആയിരിക്കും.
ഇതിനാല്‍ തന്നെ നിരക്കിലെ ചെറിയൊരു മാറ്റം പോലും ഉപഭോക്താക്കളെ മറ്റൊരു സിം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഫ്രീ നല്‍കിയിരുന്ന ജിയോയെ പോലും ഉപഭോക്താക്കള്‍ ഒഴിവാക്കി മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !