തിരുവനന്തപുരം: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെ തേടിയെത്തി സംസ്ഥാന മാധ്യമ പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍ ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചത്. ആ വിവരം ശ്രീജ തന്നെയാണ് ലൈവായി ലോകത്തെ അറിയിക്കുകയും ചെയ്തത്.
മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പെത്തുമ്ബോള്‍ ശ്രീജയായിരുന്നു മാതൃഭൂമി ന്യൂസിനു വേണ്ടി തത്സമയം വാര്‍ത്ത വായിച്ചു കൊണ്ടിരുന്നത്.
മികച്ച ടിവി ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. ന്യൂസ് ഡസ്‌കില്‍ നിന്നു വിവരം കൈമാറിയപ്പോഴാണ് ശ്രീജ തനിക്കാണ് പുരസ്‌കാരമെന്നറിഞ്ഞത്. പതിവുപോലെ വാര്‍ത്ത വായിച്ചുതുടങ്ങിയെങ്കിലും തന്റെ പേരാണ് വായിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ചെറുചിരിയോടെയാണ് അവതരിപ്പിച്ചത്. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാര്‍ഡ്. പുരസ്‌കാരം തനിക്കാണെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത വായിക്കുമ്ബോഴും ഇത് പ്രതിഫലിച്ചെന്ന വിവരമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !