സംസ്ഥാന പോലീസിന്റെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ എൻ ഐ എ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന് ക്രിമിനൽ ഗൂഢാലോചനയുണ്ട്. ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ബെഹ്‌റയെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സംസ്ഥാന പോലീസിൽ നടക്കുന്ന അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നത്. ഇതേക്കുറിച്ച് സഭയിൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായില്ല. ഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഡിജിപിയെ മുഖ്യമന്ത്രി അനാവശ്യമായി സംരക്ഷിക്കുയാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം എസ് എ പി ബറ്റാലിയനിൽ 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി എ ജി റിപ്പോർട്ടിലുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !