വളാഞ്ചേരി നഗരസഭയിലെ 32-ാം ഡിവിഷൻ കൗൺസിലർ നടക്കാവിൽ ഷംസുദ്ധീനെ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതിനാലും ഗ്രാമസഭകൾ വിളിച്ചു ചേർക്കാത്തതിനെ തുടർന്നുമാണ് നടപടി.സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇന്നാണ് ഇതുസംബന്ധിച്ച് വിധി പുറപെടുവിച്ചത്.പോക്സോ കേസിൽ പ്രതിയായിരുന്ന കൗൺസിലർ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെ തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു.ഇതേ തുടർന്ന് നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നില്ല. ഗ്രാമസഭകളും വിളിച്ചു ചേർത്തിരുന്നില്ല. ഇതേ തുടർന്നാണ് സംസ്ഥാനതെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !