പെരിന്തൽമണ്ണയിൽ വൻ മയക്കുമരുന്ന് വേട്ട

0




380 ഓളം നൈട്രോസിപ്പാം ടാബ്ലെറ്റുകളും 3 കിലോഗ്രാം കഞ്ചാവുമായി  രണ്ടു യുവാക്കൾ പിടിയിൽ




പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള യുവാക്കൾക്കിടയിൽ ന്യൂജൻ സിന്തറ്റിക്  മയക്കുമരുന്നുകളുടെ ഉപയോഗം വൻതോതിൽ  നടക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം IPS അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ യടിസ്ഥാനത്തിൽ നർക്കോട്ടിക്  Dysp P.P.ഷംസ് ൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ CI ഐ.ഗിരീഷ്കുമാർ ,SI മഞ്ചിത് ലാൽ എന്നിവരും ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ ടൗണിൽ ഗ്യാസ് ഗോഡൗണിന് സമീപം വച്ച് തിരൂർ ആലിൻചോട് സ്വദേശികളായ 1.വേട്ടുവക്കാട്ടിൽ മുഹമ്മദ് ഹജ്സർ (26), തയ്യിൽപറമ്പിൽ മുഹമ്മദ് നിഷാദ് (26) എന്നിവരെയാണ്  380 ഓളം നെട്രോസിപ്പാം ടാബ്ലെറ്റുകളും 3 കിലോഗ്രാം കഞ്ചാവുമായി   അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻ്റുമാർ മുഖാന്തിരം അനധികൃതമായി പ്രവർത്തിക്കുന്ന ഷോപ്പുകളിൽനിന്നും 60,000 രൂപയ്ക്ക്  വാങ്ങിയ മയക്കുമരുന്ന് ടാബ്ലെറ്റുകളും കഞ്ചാവും വൻ തുക വിലപറഞ്ഞുറപ്പിച്ച് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്ന സമയത്താണ്  സഞ്ചരിച്ച കാർ സഹിതം പോലീസിൻ്റെ പിടിയിലായത് . മുംബൈയിൽ നിന്നും തുണികൾ ട്രയിൻ മാർഗ്ഗം കൊണ്ടുവന്ന് വിൽപന നടത്തുന്നതിൻ്റെ മറവിൽകൂടുതൽ  ലാഭം പ്രതീക്ഷിച്ചാണ്  മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.മൂന്നോ നാലോ ടാബ്ലെറ്റുകൾ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി 500 മുതൽ 1000 രൂപയ്ക്ക്  വിൽപ്പന നടത്തിയതിൻ്റെ ഒഴിഞ്ഞ ടാബ്ലെറ്റ് കവറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. പെരിന്തൽമണ്ണ CI ഗിരീഷ്കുമാർ ,SI മഞ്ചിത് ലാൽ,പ്രത്യേക അന്വേഷണ സംഘത്തിലെ CP മുരളീധരൻ ,T.ശ്രീകുമാർ ,N.T.കൃഷ്ണകുമാർ , M.മനോജ്കുമാർ ,പ്രദീപ് ,സോവിഷ്,വിപിൻചന്ദ്രൻ,സുജിത്ത്,ഫൈസൽ ,സുകുമാരൻ  എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !