ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ വിവരശേഖരണം ഏപ്രിൽ ഒന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ന്യൂ ഡൽഹി മുൻസിപ്പൽ കോർപറേഷൻ പരിധിയിലാണ് ആദ്യഘട്ട വിവര ശേഖരണം ആരംഭിക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയിൽ ആദ്യം എൻ റോൾ ചെയ്യുക
രാഷ്ട്രപതിക്ക് പിന്നാലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ വിവരങ്ങളും എൻ പി ആറിനായി ശേഖരിക്കും. എൻ പി ആറിനെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.
മാതാപിതാക്കളുടെ ജനനസ്ഥലം തീയതി എന്നീ വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളം എൻ പി ആറുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുമ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !