നിര്‍ഭയ കേസ് പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല; പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

0


ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതി മുകേഷ് സിങിന്റെ ദയാഹര്‍ജി തള്ളിയതിനു പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയും തള്ളി രാഷ്ട്രപതിയുടെ തീരുമാനം. അതേസമയം, വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ പ്രതികളുടെ വധശിക്ഷ മാറ്റിവെച്ചിരുന്നു. ഡല്‍ഹി പട്യാല കോടതിയാണ് മരണ വാറണ്ട് റദ്ദാക്കികൊണ്ട് ഉത്തരവിട്ടത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

ഡല്‍ഹി കോടതിയുടെ ഉത്തരവ് മരണ വാറണ്ട് പ്രകാരം ഇന്നായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ കേസില്‍ തീരുമാനമെടുക്കാനാകാതെ ദയാഹര്‍ജി നിലനിന്നിരുന്നതിനാല്‍ മരണവാറണ്ട് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
നേരത്തെ, പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്.


ജനുവരിയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !