ലോക്‌സഭയില്‍ 2020-21 വര്‍ഷത്തേക്കുള്ള ധനബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു

0

ലോക്‌സഭയില്‍ 2020-21 വര്‍ഷത്തേക്കുള്ള ധനബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ അനുസ്മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള പലതരം നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഘടനാപരമായ നവീകരണമാണഅ ലക്ഷ്യമിടുന്നതെന്നും എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന ബജറ്റാണെന്നും സര്‍ക്കാരിന്റെ ധനകാര്യ നയങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

ജി എസ് ടി ചരിത്രപരമായ നേട്ടവും പരിഷ്‌ക്കരണവുമാണ്. ജിഎസ്ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങള്‍ക്ക് ജി എസ് ടി യിലൂടെ നേടാനായെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചു. പൊതുകടം കുറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കടം 2019-ലെ 52.2 ശതമാനത്തില്‍ നിന്നും 48.7 ശതമാനമായി കുറഞ്ഞു. 2022 ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. 6.11 കോടി കര്‍ഷകര്‍ പ്രധാനമന്ത്രി ഫസല്‍ യോജന പദ്ധതിയിലൂടെ ഇന്‍ഷുര്‍ ചെയ്തുവെന്നും എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്ന സര്‍ക്കാര്‍ മന്ത്രം പദ്ധതികളുടെ സ്വീകാര്യത കൂട്ടിയെന്നും ജലസംഭരണത്തിലും ,സൗരോര്‍ജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായെന്നും നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു.

പുതിയ പദ്ധതികള്‍,

ജലദൗര്‍ബല്യം നേരിടുന്ന രാജ്യത്തെ നൂറ് ജില്ലകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.

ക്ഷയരോഗം 2025 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും.

സ്വച്ചഭാരത് അഭിയാന് 12300 കോടി രൂപയും , ജല്‍ജീവന്‍ പദ്ധതിക്ക് 3.06 ലക്ഷം കോടിയും

മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും

ഗ്രാമവികസം, കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തുന്നതായി ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍

2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും

വ്യോമയാന മന്ത്രാലയത്തിന് കൃഷി ഉഡാന്‍ പദ്ധതി

കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും

ഹോര്‍ട്ടി കള്‍ച്ചര്‍ മേഖലയില്‍ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കും

നബാര്‍ഡ് റീ ഫിനാന്‍സ് പദ്ധതികള്‍ വിപുലീകരിക്കും

പുതിയ സംഭരണശാലകള്‍ തുറക്കും

വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും

ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും

കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനായി കിസാന്‍ റെയില്‍ ഇന്ത്യന്‍ റെയില്‍വേ സജ്ജമാക്കും


പൊതുസ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുo




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !