കടുത്ത പനി മൂലം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ ആറുപേര്‍; ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്

0


ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ 324 ഇന്ത്യക്കാരെയും മനേശ്വറില്‍ ഒരുക്കിയിട്ടുള്ള നിരീക്ഷിണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. അതേസമയം, ആറുപേര്‍ക്ക് ചൈനയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തില്‍ കയറുന്നതിന് മുമ്ബായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. ഇവരുടെ വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല.

30 സ്ത്രീകളും 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വുഹാനില്‍ കുടുങ്ങിപ്പോയ എട്ട് കുടുംബങ്ങളുമായാണ് രാവിലെ 7.26ഓടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആന്ധ്രയില്‍ നിന്നുള്ള 56 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.


ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘവുമായി ഇന്നലെ രാത്രി ഏഴോടെയാണ് വിമാനം വുഹാനിലെത്തിയത്. ചൈനയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യയില്‍ നിന്നുള്ളവരെ രാത്രിയോടെ ബസുകളില്‍ വുഹാന്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !