ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണം. വിദേശത്തു നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരണം നല്‍കി.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നല്‍കേണ്ട നികുതിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യതയെച്ചൊല്ലിയായിരുന്നു സംശയം. ഇതേ തുടര്‍ന്നാണു നിലപാടു വ്യക്തമാക്കി ധനമന്ത്രി തന്നെ രംഗത്തെത്തിയത്.
ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണു ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തുനിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതില്‍നിന്നു വരുമാനവുമുണ്ട്. എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നതു മറ്റൊരിടത്താണ്. ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല. ഇന്ത്യയില്‍ വസ്തുവുണ്ടെങ്കില്‍നികുതി ചുമത്താനുള്ള അവകാശം എനിക്കുണ്ട് ബജറ്റുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !