ബെയ്‌ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. ഞായറാഴ്ച വരെ 304 പേരായിരുന്നു കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2,829 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് . ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി.
വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനു പുറമെ ചൈനയില്‍ ഒരു നഗരം കൂടി ഇന്നലെ പൂര്‍ണമായി അടച്ചു . കിഴക്കന്‍ ചൈനയിലെ വെന്‍ഷൂ പട്ടണമാണ് ഇന്നലെ അടച്ചത്.
അതിനിടെ, ചൈനക്കു പുറത്ത് കൊറോണ വൈറസ് ബധിച്ച് ആദ്യ മരണം ഫിലിപ്പന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധയുടെ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ 44കാരനായ ചൈനീസ് പൗരനാണ് മനിലയിലെ ആശുപത്രിയില്‍ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !