കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. ഹോൺ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിെൻറ യാത്ര. ആംബുലൻസ് ബസിനെ മറികടന്നതോടെ ഹോൺ അടിച്ച് ആംബുലൻസ് നിർത്തിക്കുകയും ബസ് ജീവനക്കാർ ഡ്രൈവറെ മർദിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജിനാണ് മർദനമേറ്റത്.
ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപമാണ് സംഭവം നടന്നത്. ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാർ ബസ് തടഞ്ഞുവെച്ചു. ജീവനക്കാരെ പൊലീസിൽ ഏൽപ്പിച്ചു. ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേൽ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ എടുക്കാൻ പോവുകയായിരുന്നു ആംബുലൻസ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !