ഗൂഗിള്‍ സെര്‍ച്ച് വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം.ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുതന്‍ സാധിക്കും .വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ് ചെയ്യാനുമെല്ലാമുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാനായി ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ് എന്ന് സെര്‍ച്ച് ചെയ്യണം. അപ്പോള്‍ വരുന്ന സെര്‍ച്ച് റിസള്‍ട്ടില്‍ മൊബൈല്‍ നമ്ബര്‍, ഓപ്പറേറ്റര്‍ സര്‍ക്കിള്‍ എന്നീ വിവരങ്ങള്‍ നല്‍കണം.വിവരങ്ങള്‍ നല്‍കിയ ശേഷം ബ്രൗസ് പാന്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമായ റീച്ചാര്‍ജ് പ്ലാനുകള്‍ കാണാന്‍ കഴിയും. വേണ്ട പ്ലാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ മൊബിക്വിക്ക്, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെയുള്ള റീച്ചാര്‍ജ് സേവനദാതാക്കള്‍ നല്‍കുന്ന ഓഫറുകളുടെ പട്ടിക കാണാം. അതില്‍ നിന്നും ഇഷ്ടമുള്ള സേവനം തെരഞ്ഞെടുത്ത് ആ ആപ്ലിക്കേഷനില്‍ നിന്നും റീച്ചാര്‍ജ് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !