ഡൽഹി കോൺഗ്രസിന്റെ ചുമതലയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രാജി
നേരത്തെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയും രാജിവെച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് സുഭാഷ് ചോപ്രയും രാജിവെച്ചത്. ഇത്തവണ 4.27 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസിന് നേടാനായത്.
ആകെയുള്ള 70 സീറ്റുകളിൽ 63 ഇടത്തും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പൈസ പോലും നഷ്ടപ്പെട്ടിരുന്നു. അത്രയും കനത്ത ആഘാതമാണ് പാർട്ടിക്കുണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !