ജിദ്ദ/കരുവാരക്കുണ്ട്:കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ 44-മത് വാർഷികതോടനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ജി.സി.സി. കമ്മിറ്റി നിലവിൽ വന്നു. പാണക്കാട് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, അഡ്വ:എം ഉമ്മർ സാഹിബ് എം.എൽ.എ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ രക്ഷാധികാരികൾ.
സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സൗദി അറേബ്യ (പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് ഹാജി, ബഹ്‌റൈൻ (വർക്കിംഗ് പ്രസിഡൻറ്), സയ്യിദ് നൂറുദ്ധീൻ തങ്ങൾ വളാഞ്ചേരി, (UAE), കുഞ്ഞിമോൻ ഹാജി കാക്കി, (സൗദി അറേബ്യ), ഇസ്മായിൽ കുഞ്ഞു ഹാജി ആലപ്പുഴ, (ഒമാൻ), (വൈസ് പ്രസിഡണ്ടുമാർ), സുലൈമാൻ ദാരിമി ഏലംകുളം, (UAE) (ജനറൽ സെക്രട്ടറി), യൂസുഫ് കുരിക്കൾ ഇ.കെ.(സൗദി അറേബ്യ) (വർക്കിങ് സെക്രട്ടറി), ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, (കുവൈത്ത്), സയ്യിദ് ശിഹാബ് തങ്ങൾ ഭവനം പറമ്പ് (UAE) (സെക്രട്ടറിമാർ), പി. മുസ്തഫ ഹാജി പള്ളിശ്ശേരി, (ഖത്തർ) (ട്രഷറർ), കെ.കെ. അബ്ദുല്ല ഹാജി മാമ്പുഴ (കോർഡിനേറ്റർ) എന്നിവരെയും തെരെഞ്ഞെടുത്തു. പ്രഥമപ്രവർത്തനം എന്ന നിലക്ക് ദാറുന്നജാത്ത് ശരീഅ കോളേജ് ബിൽഡിങ് നിർമ്മാണം നടത്താൻ തീരുമാനിക്കുകയും ചെയ്തു..
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ശൈഖുൽ ജാമിഅ പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉത്ഘാടനം നിർവ്വഹിച്ചു.
മുഖ്യാതിഥി കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ, കുഞ്ഞാലിക്കുട്ടി എംപി, അബ്ദുൽ വഹ്ഹാബ് എം.പി, അനിൽ കുമാർ എം.എൽ.എ, കൊയ്യോട് പിപി ഉമ്മർ മുസ്‌ല്യാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീൻ ഫൈസി പുത്തനഴി, കാളാവ് സൈദലവി മുസ്‌ല്യാർ, സയ്യിദ് കുഞ്ഞാപ്പ തങ്ങൾ, കരീം മുസ്ലിയാർ കുളപ്പറമ്പ്, ഇസ്മായിൽ ഹാജി മാഹി, നൗഷാദ് സാഹിബ് തലശ്ശേരി, കളത്തിൽ കുഞ്ഞാപ്പുഹാജി, ഇസ്മായിൽ ഹാജി അജ്മാൻ, ടി.കെ. കുഞ്ഞുമുഹമ്മദ് ഹാജി ദിബ്ബ, എടച്ചേരി ഇസ്മായിൽ ഹാജി, VT മൗലവി നീലാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
അഡ്വ:എം ഉമ്മർ സാഹിബ് എം.എൽ.എ. സ്വാഗതവും വാക്കോട് മൊയ്തീൻ കുട്ടി ഫൈസി നന്ദിയും പറഞ്ഞു..
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !