സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സി എ ജി റിപ്പോർട്ട്. പോലീസ് ക്വാർട്ടേഴ്‌സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസ് കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പോലീസ് ക്വാർട്ടേഴ്‌സ് നിർമിക്കുന്നതിനുള്ള തുകയിൽ 2.81 കോടി രൂപയാണ് വക മാറ്റിയത്. എസ് പി മാർക്കും എ ഡി ജി പിമാർക്കും വില്ലകൾ നിർമിക്കാനാണ് പണം വകമാറ്റിയത്. കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തിയും ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമായി. കാറിന്റെ വിതരണക്കാർക്ക് 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗ നിർദേശങ്ങൾ ലംഘിച്ചതായും സി എ ജി വിമർശിക്കുന്നു
തിരുവന്തപുരം എസ് എ പിയിൽ ആയുധങ്ങളുടെയും വെടികോപ്പുകളുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12,061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂർ പോലീസ് അക്കാദമിയിൽ 200 വെടിയുണ്ടകൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !