പെൻറിഫ് പ്രവാസി ജീവിതശൈലി രോഗ നിർണ്ണയ സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു

0

ജിദ്ദ: ആരോഗ്യമുള്ള പ്രവാസ സമൂഹം എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം  ( പെൻറിഫ് )  പ്രവാസി ജീവിത ശൈലി രോഗനിര്ണയന സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു .

ഹിബ ഏഷ്യ മെഡിക്കൽ ഗ്രുപ്പിന്റെ സഹകരണത്തോടെ ബാബ് മക്ക ഹിബ ഏഷ്യ ജനറൽ പോളിക്ലിനിക്കിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജിദ്ദയിലെ വിവിധ ലേബർ ക്യാമ്പുകളിൽനിന്നടക്കം നിരവധി മലയാളികളും,വിദേശികളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം അഞ്ച് മണിവരെ തുടർന്നു .

പ്രഷർ,ഷുഗർ,കൊളസ്‌ട്രോൾ,ഇ.സി.ജി,ആൽബമിൻ, ക്രിയാറ്റിൻ തുടങ്ങിയ പരിശോധനകൾ എല്ലാം സൗജന്യമായാണ് ക്യാംപിൽ നൽകിയത്.പെൻറിഫ്ആരോഗ്യ സംരക്ഷണ മേഖലയിൽ സംഘടിപ്പിച്ച മൂന്നാമത് ക്യാമ്പാണ് ഹിബ ഏഷ്യയിൽ വെച്ച് നടത്തപ്പെട്ടത്.

പ്രമുഖ മാധ്യമ പ്രവർത്തകനും,ട്രെയ്‌നറുമായ കബീർ കൊണ്ടോട്ടി ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോക്റ്റർ ഹാരിസ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സിനു നേതൃത്വം നൽകി . പ്രമുഖ മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട് , സിഫ്‌കോ പ്രസിഡന്റ് ഹിഫ്‌സു റഹ്മാൻ ,ഫോക്കസ് ജിദ്ദ പ്രധിനിധി ജരീർ വേങ്ങര , ബിഷർ .പി.കെ - താഴേക്കോട്,ഹിബ ഹെൽത്ത്  കെയർ ഗ്രൂപ്പ് ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ പ്രിൻസ് വർഗീസ്,അഡ്മിനിസ്ട്രേഷൻ മാനേജർ ജംഷിദ് തുടങ്ങിയവർ സംസാരിച്ചു .

ക്യാമ്പ് കോ ഓർഡിനേറ്റർ ഷാജി .കെ . പാറൽ,മുഹമ്മദലി .ടി.എൻ പുരം, ഹിബ  മാർക്കറ്റിങ് മാനേജർ അയ്യൂബ് മുസ്ലിയാരകത്ത്, അബ്ദുൽ കരീം , മുഹ്‌സിൻ തയ്യിൽ, അമിൻ അരീക്കുഴിയിൽ,അൻവർ കുന്നപ്പള്ളി,ജംഷീദ് വേങ്ങൂർ , ശംസുദ്ധീൻ.കെ.പി ഹാഷിം നാലകത്ത്,ഷബീർ ,കെ.വി , മുസ്തഫ കോഴിശ്ശേരി , ഇല്ല്യാസ് , അലി ഹൈദർ ,മജീദ് .പി.വി,നൗഫൽ, ഉവൈസ്,അഫ്സൽ പാറങ്ങാടൻ,റഷീദ് കിഴിശ്ശേരി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.പെൻറിഫ് ജനറൽ സെക്രട്ടറി നാസർ ശാന്തപുരം സ്വാഗതവും,അബ്ദുൽ മജീദ് .വി.പി നന്ദിയും രേഖപ്പെടുത്തി .



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !